Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Chief Minister

Middle East and Gulf

മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ഒ​മാ​നി​ലെ​ത്തി

മ​സ്ക​റ്റ്: മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​മാ​നി​ലെ​ത്തി. വ്യാഴാഴ്ച പ്രാ​ദേ​ശി​ക സ​മ​യം 11 ഓ​ടെ മ​സ്‌​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ അ​ബാ​സി​ഡ​ര്‍ ശ്രീ​നി​വാ​സ്, വി​വി​ധ പ്രാ​വാ​സി സം​ഘ​ട​ക​ള്‍, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രി​പാ​ടി. വൈ​കു​ന്നേ​രം അ​മ​റാ​ത്തി​ലെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ട​ന്‍ കാ​ലാ​രൂ​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ണി​നി​ര​ക്കു​ന്ന വ​മ്പി​ച്ച ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക. ശ​നി​യാ​ഴ്ച സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'പ്ര​വാ​സോ​ത്സ​വം 2025'ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മ​ല​യാ​ളം മി​ഷ​ന്‍ സ​ലാ​ല ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

നീ​ണ്ട 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1999 ൽ ​ഇ കെ ​നാ​യ​നാ​ർ കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്ക​ണം; സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി പ്ര​തി​പ​ക്ഷ​നേ​താ​വ്

 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

പ്ര​തി​പ​ക്ഷ നി​യ​മ​സ​ഭാ അം​ഗ​ത്തി​ന്‍റെ ഉ​യ​ര കു​റ​വി​നെ​യും ശാ​രീ​രി​ക ശേ​ഷി​യെ​യും അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ​ഭ​യു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്തു​ന്ന​തും പാ​ര്‍​ലി​മെ​ന്‍റ​റി മ​ര്യാ​ദ​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം. എ​ട്ടു​മു​ക്കാ​ല്‍ അ​ട്ടി​വ​ച്ച പോ​ലെ ഒ​രാ​ള്‍ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ത്ര​യും ഉ​യ​രം മാ​ത്ര​മു​ള്ള ഒ​രാ​ളാ​ണ് നി​യ​മ​സ​ഭ​യു​ടെ പ​രി​ര​ക്ഷ ഉ​പ​യോ​ഗി​ച്ച്, വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​നെ ആ​ക്ര​മി​ക്കാ​ന്‍ പോ​യ​ത്. സ്വ​ന്തം ശ​രീ​ര​ശേ​ഷി അ​തി​നൊ​ന്നും പ​റ്റു​ന്ന​ത​ല്ല എ​ന്ന് കാ​ണു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Kerala

സു​വ​ര്‍​ണ ക്ഷേ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ല്‍ ചെ​മ്പ് ക്ഷേ​ത്ര​മാ​യേ​നെ: ഷി​ബു ബേ​ബി ജോ​ണ്‍

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പാ​ളി വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍. സു​വ​ര്‍​ണ ക്ഷേ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ല്‍ ചെ​മ്പ് ക്ഷേ​ത്ര​മാ​യേ​നെ എ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ഭ​ര​ണ​സം​വി​ധാ​നം ക​ള​വു​ക​ള്‍ പ​ട​ച്ചു​വി​ടു​ന്നു​വെ​ന്നും പ​ദ്മ​കു​മാ​റി​ന്‍റെ ത​ല​യി​ല്‍ എ​ല്ലാം കെ​ട്ടി​വ​യ്ക്കാ​നാ​ണ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്തി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശാ​ന്ത് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്തു​ന​ല്‍​കി. അ​ഴി​മ​തി​ക്ക് പി​ന്നി​ല്‍ പ​ദ്മ​കു​മാ​ര്‍ മാ​ത്ര​മാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ അം​ഗീ​ക​രി​ക്കി​ല്ല. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​ണ് പ​ദ്മ​കു​മാ​ര്‍.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും സി​പി​എ​മ്മും ത​മ്മി​ല്‍ എ​ന്താ​ണ് ബ​ന്ധം. അ​യ്യ​പ്പ​നെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ അ​യ്യ​പ്പ​ന്‍ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​വെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

Kerala

സം​ഘ​പ​രി​വാ​ർ ന​ട്ടു​വ​ള​ർ​ത്തി​യ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ഷ​മാ​ണ് ഇ​ന്ന് ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ ചീ​റ്റി​യ​ത്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​ഘ​പ​രി​വാ​ർ ന​ട്ടു​വ​ള​ർ​ത്തി​യ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ഷ​മാ​ണ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ ചീ​റ്റി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്ക്കു നേ​രെ കോ​ട​തി മു​റി​യി​ൽ ന​ട​ന്ന അ​ക്ര​മ​ശ്ര​മ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ർ​മ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു അ​ഭി​ഭാ​ഷ​ക വേ​ഷ​ധാ​രി ഷൂ ​എ​റി​യാ​നാ​ഞ്ഞ​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​കാ​ര​പ്ര​ക​ട​ന​മാ​യി ഈ ​അ​തി​ക്ര​മ​ത്തെ ചു​രു​ക്കി കാ​ണാ​ൻ ക​ഴി​യി​ല്ല.

സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത​മാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​മാ​ണ് അ​പ​ക​ട​ക​ര​മാ​യ ഈ ​മാ​ന​സി​ക നി​ല​യി​ലേ​ക്ക് വ്യ​ക്തി​ക​ളെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്. വെ​റു​പ്പും അ​പ​ര വി​ദ്വേ​ഷ​വും ജ​നി​പ്പി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​ക്ക​ക​ത്ത് പോ​ലും ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ.

ആ​ർ​എ​സ്എ​സും അ​തി​ന്‍റെ പ​രി​വാ​ര​വും നൂ​റു വ​ർ​ഷം​കൊ​ണ്ടു സൃ​ഷ്ടി​ച്ചു​വ​ച്ച അ​സ​ഹി​ഷ്ണു​ത​യാ​ണ് ഇ​തി​ന്‍റെ ഇ​ന്ധ​നം. മ​ഹാ​ത്മാ ഗാ​ന്ധി​ക്കു നേ​രെ നി​റ​യൊ​ഴി​ക്കാ​ൻ മ​ടി​ച്ചി​ട്ടി​ല്ലാ​ത്ത വ​ർ​ഗീ​യ ഭ്രാ​ന്തി​ന് ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ല എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്നു​ണ്ടാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ സം​ഭ​വ​മോ സ​മ​നി​ല തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​ക്രി​യ​യോ ആ​യി ഇ​തി​നെ നി​സാ​ര​വ​ൽ​ക്ക​രി​ക്കാ​നാ​വി​ല്ല. സം​ഘ​പ​രി​വാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ക്ര​മോ​ത്സു​ക​മാ​യ രാ​ഷ്ട്രീ​യ​ത്തെ ത​ന്നെ​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തും തു​റ​ന്നു​കാ​ട്ടേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വ​യ​നാ​ട് ദു​ര​ന്തം: ആ​വ​ശ്യ​ത്തി​ന്‍റെ എ​ട്ടി​ലൊ​ന്നു പോ​ലും കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തോ​ടു​ള്ള അ​നീ​തി​യും അ​വ​ഗ​ണ​ന​യും അ​വ​സാ​നി​പ്പി​ച്ച് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ അ​ർ​ഹ​മാ​യ സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

1202.12 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം കേ​ര​ളം അ​ഭ്യ​ർ​ഥി​ച്ചു. ദു​ര​ന്ത ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി ത​ള്ളാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും കേ​ന്ദ്രം സ്വീ​ക​രി​ച്ചി​ല്ല. അ​തോ​ടൊ​പ്പം വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ലെ പ​തി​മൂ​ന്നാം വ​കു​പ്പ് ഒ​ഴി​വാ​ക്കി. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

അ​തി​തീ​വ്ര​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പോ​ലും അ​ഞ്ചു​മാ​സം സ​മ​യം എ​ടു​ത്തു. ഇ​തു മൂ​ലം അ​ന്താ​രാ​ഷ്ട്ര സ​ഹാ​യ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി. 2221.03 കോ​ടി രൂ​പ പു​ന​ർ​നി​ർ​മാ​ണ സ​ഹാ​യ​മാ​ണ് വേ​ണ്ട​തെ​ന്നു മാ​ന​ദ​ണ്ഡ പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്മേ​ൽ 260.56 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച​ത്. ന​മ്മു​ടെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ത്തി​ന്‍റെ എ​ട്ടി​ലൊ​ന്നു പോ​ലും ഈ ​തു​ക വ​രി​ല്ല.

സം​സ്ഥാ​ന​ത്തി​ന്‍റെ​യും ദു​ര​ന്ത​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും അ​ർ​ഹ​മാ​യ സ​ഹാ​യം ന​ൽ​കാ​നും ഇ​നി​യും വൈ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഭ​ര​ണ​നി​ർ​വ​ഹ​ണം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം: മു​ഖ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഭ​ര​ണ​നി​ർ​വ​ഹ​ണം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണെ​ന്നും അ​ത് ഔ​ദാ​ര്യ​മ​ല്ല ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന ഇ-​ഗ​വേ​ർ​ണ​ൻ​സ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ഐ​എം​ജി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

എ​ത്ര ന​ല്ല ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും അ​വ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​തി​ലെ പാ​ളി​ച്ച​ക​ൾ കാ​ര​ണം ല​ക്ഷ്യം കാ​ണാ​തെ പോ​കാം. ഭ​ര​ണ​നേ​തൃ​ത്വ​വും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​വും യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ മാ​ത്ര​മേ ഏ​തൊ​രു പ​ദ്ധ​തി​യും വി​ജ​യ​പ്രാ​പ്തി​യി​ലെ​ത്തു​ക​യു​ള്ളൂ.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ചി​ന്തി​ക്കാ​നു​ള്ള ക​ഴി​വും പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്. പ​ക്ഷേ അ​ത് മാ​ത്രം പോ​രാ. സ​മൂ​ഹ​ത്തി​ന്‍റെ മാ​റി​വ​രു​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക​നു​സ്യ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ പ​ഴ​യ രീ​തി​ക​ൾ മാ​റ്റാ​നും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​നും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നാം ​ഏ​റ്റെ​ടു​ക്ക​ണം. ഈ ​സ​ദ്ഭ​ര​ണ​ല​ക്ഷ്യ​ങ്ങ​ൾ നേ​ട​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​ൻ കൂ​ടി ഏ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഫീ​സ് ജോ​ലി​ക​ൾ ഐ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ഘൂ​ക​രി​ക്കാ​നും അ​ങ്ങ​നെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ൽ അ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ അ​ന​ന്ത​മാ​ണ്. അ​വ​യെ ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും യോ​ജി​ച്ച വി​ധ​ത്തി​ൽ മെ​രു​ക്കി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. ആ ​വി​ധ​ത്തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ജ​ന​ക്ഷേ​മ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ധാ​രാ​ളം ഓ​ഫീ​സു​ക​ളു​ണ്ട്. ഇ-​ഗ​വേ​ർ​ണ​ൻ​സി​ന്‍റെ രം​ഗ​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ൽ​കി; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി ചെ​ന്നി​ത്ത​ല

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ൽ ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ർ​ക്ക് അ​വ​കാ​ശ ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി

നി​യ​മ​സ​ഭാ ന​ട​പ​ടി​ക്ര​മ​വും കാ​ര്യ​നി​ര്‍​വ​ഹ​ണ​വും സം​ബ​ന്ധി​ച്ച ച​ട്ടം 154 പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പോ​ലീ​സ് അ​തി​ക്ര​മം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് റോ​ജി എം. ​ജോ​ണ്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​നു​മേ​ലു​ള്ള ച​ര്‍​ച്ച​യി​ലെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

2016 മു​ത​ല്‍ ഇ​തു​വ​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട 144 പോ​ലീ​സു​കാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​രി​ച്ചു​വി​ട​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രോ പ​ദ​വി​യോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ അ​ട​ങ്ങു​ന്ന ഒ​രു ലി​സ്റ്റ് സ​ഭ​യു​ടെ മു​ന്‍​പാ​കെ വ​യ്ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി.

Kerala

കി​ഫ് ഇ​ൻ​ഡ് സ​മ്മി​റ്റ്: സ​ദ​സി​ൽ ആ​ളു​കു​റ​ഞ്ഞു; സം​ഘാ​ട​ക​രെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

 

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി​യി​ൽ ന​ട​ന്ന സ്മാ​ർ​ട് സി​റ്റി കോ​ണ്‍​ക്ലേ​വ് കി​ഫ് ഇ​ൻ​ഡ് സ​മ്മി​റ്റി​ന്‍റെ സ​ദ​സി​ൽ ആ​ളി​ല്ലാ​ത്ത​തി​നു സം​ഘാ​ട​ക​രെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഘാ​ട​ക​ർ പ​രി​പാ​ടി​യു​ടെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കാ​ണു​ന്പോ​ൾ കു​റ​ച്ച​ധി​കം പ​റ​യാ​നു​ണ്ട്. എ​ന്നാ​ൽ താ​നി​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​ങ്ങ​നെ ഒ​രു പ​രി​പാ​ടി ഇ​തു​പോ​ലാ​ണോ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

വ്യ​വ​സാ​യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​റ​മാ​ണു പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ൽ സ​മ്മി​റ്റ് ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ​യും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്.

നാ​ടി​ന്‍റെ വി​ക​സ​നം അ​റി​യി​ക്കാ​തി​രി​ക്കാ​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യാ​ണ്. അ​റി​യി​ക്കേ​ണ്ട മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട എ​ന്നു വി​ചാ​രി​ക്കു​ന്നു. അ​പ്പോ​ൾ അ​റി​യേ​ണ്ട​വ​ർ ഇ​ക്കാ​ര്യം അ​റി​യാ​തെ പോ​കു​ന്നു. സ​ർ​ക്കാ​ർ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ൾ ഇ​ക​ഴ്ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ക​സ്റ്റ​ഡി മ​ര്‍​ദ​നം: ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ക​സ്റ്റ​ഡി മ​ര്‍​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി​യ​ല്ലെ​ങ്കി​ല്‍ പി​ന്നെ ആ​രാ​ണ് ഇ​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റു​പോ​ലു​മി​ല്ല. ഒ​രു കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല. ഔ​ദ്യോ​ഗി​ക​മാ​യ ബാ​ധ്യ​ത​യി​ല്‍ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടു​ന്ന​ത്. ജ​ന​ങ്ങ​ളെ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ല്ലു​ന്ന പോ​ലീ​സു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നും സ​തീ​ശ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ര്‍​ദ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പോ​ലീ​സു​കാ​രെ സ​ര്‍​വീ​സി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണം. ഇ​തൊ​രു മാ​ന​സി​ക വൈ​ക​ല്യ​മാ​ണ്. കൂ​ട്ടം ചേ​ര്‍​ന്ന് കാ​ട്ടു​ന്ന അ​ഹ​ങ്കാ​ര​മാ​ണി​ത്. കു​റ്റം ചെ​യ്യാ​ത്ത​വ​രോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​വ​ര്‍ കു​റ്റ​വാ​ളി​ക​ളോ​ട് ഇ​തി​നു വി​പ​രീ​ത​മാ​യാ​കും പെ​രു​മാ​റു​ക​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ക​സ്റ്റ​ഡി മ​ർ​ദ​നം: മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

 

 

തൃ​ശൂ​ർ: കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം നാ​ട്ടി​ൽ ഇ​തു​പോ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് പ്രേ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ സു​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി​യു​ടെ പോ​ലീ​സ് ന​യ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​ണ് സു​ജി​ത്ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു..

നാ​ല് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്താ​ൽ മാ​ത്രം പോ​ര, സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പി​ണ​റാ​യി വി​ജ​യ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ൾ ആ​ക്കി മാ​റ്റു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​ത് ഡി​ജി​പി അ​ല്ല, മു​ഖ്യ​മ​ന്ത്രി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം നാ​ട്ടി​ൽ ഇ​തു​പോ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് പ്രേ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ദേ​ശ നി​ക്ഷേ​പം: ല​ക്ഷ്യം കേ​ര​ള​ത്തെ സേ​വി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

 

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ചി​ല ആ​ഗോ​ള കോ​ർ​പ്പ​റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഈ ​ആ​ശു​പ​ത്രി​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത ചി​കി​ത്സ​യി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ വെ​ൽ​കെ​യ​ർ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ആ​ഗോ​ള കോ​ർ​പ്പ​റേ​റ്റു​ക​ൾ ഇ​ങ്ങോ​ട്ടു​വ​രു​ന്ന​ത് കേ​ര​ള​ത്തെ സേ​വി​ക്കാം എ​ന്ന താ​ൽ​പ​ര്യ​ത്തോ​ടെ​യ​ല്ലെ​ന്നും ഈ ​മാ​റ്റ​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്താ​ൽ സം​സ്ഥാ​നം ത​ക​രും, ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

 

 

കൊ​ച്ചി: ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്താ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ക​ർ​ച്ച​യാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് മേ​ല്‍​ക്കൈ​വ​ന്നാ​ല്‍ നാം ​ഇ​ത്ര​കാ​ലം നേ​ടി​യെ​ടു​ത്ത മ​ത​നി​ര​പേ​ക്ഷ​ത​യും ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യ​വു​മെ​ല്ലാം ഇ​ല്ലാ​താ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വാ​ക്കു​ക​ൾ മു​ന്ന​റി​യി​പ്പാ​യി കാ​ണ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​കാ​ണി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ വ​ച്ച് ന​ട​ന്ന ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ല്‍ അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു.

ഈ ​പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യു​ടെ വി​ജ​യം കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ത്വ​ത്തെ ഇ​ല്ലാ​താ​ക്കു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ ഐ​ക്യ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ വ​സ്ത്രം ധ​രി​ക്കാ​നും ആ​രാ​ധ​ന ന​ട​ത്താ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി​ക്ക് മേ​ല്‍​ക്കൈ​വ​ന്നാ​ല്‍ കേ​ര​ള​ത്ത​നി​മ​യാ​ണ് ത​ക​രു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

District News

കോഴിക്കോട്-വയനാട് തുരങ്കപാത നിർമ്മാണം ആരംഭിക്കുന്നു; ജൂലൈയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2,134 കോടി രൂപയുടെ ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. 8.17 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ ഒഴിവാക്കി ഏകദേശം 40 കിലോമീറ്ററോളം യാത്രാദൂരം കുറയ്ക്കാൻ ഈ തുരങ്കപാത സഹായിക്കും. ഭാരവാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനും ഇത് സഹായകമാകും. കോഴിക്കോട് എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചത് പ്രകാരം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും.

കേരള പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. തുരങ്കത്തിന്റെ നിർമ്മാണച്ചുമതല ദിലീപ് ബിൽഡ്‌കോണിനും അപ്രോച്ച് റോഡിന്റെ നിർമ്മാണം റോയൽ ഇൻഫ്രാസ്ട്രക്ചറിനുമാണ്. പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിലും, വിശ്വസനീയമായ എല്ലാ കാലാവസ്ഥയിലും ഗതാഗത സൗകര്യം ഉറപ്പാക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

District News

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്: പെൻഷൻ വിതരണം വേഗത്തിലാക്കും; മുഖ്യമന്ത്രിയുടെ നിർദ്ദേശം

മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്. പെൻഷൻ വിതരണം കാര്യക്ഷമമാക്കാനും കാലതാമസം കൂടാതെ ഗുണഭോക്താക്കൾക്ക് തുക ലഭ്യമാക്കാനും ബോർഡ് തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെൻഷൻ ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഈ നിർണായക തീരുമാനം. പെൻഷൻ വിതരണത്തിലെ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിഷയത്തിൽ ഇടപെടുകയും, പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്.

Latest News

Up